Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Secretariat

"മുഖ്യമന്ത്രി സ്വന്തംവഴിക്ക്, മന്ത്രിമാർ തോന്നുംപടി'; സംസ്ഥാന സെക്രട്ടേറിയറ്റിൽ ആഞ്ഞടിച്ച് നേതാക്കൾ

തി​രു​വ​ന​ന്ത​പു​രം : ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പാ​ർ​ട്ടി പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നു രൂ​ക്ഷ വി​മ​ർ​ശ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യ്ക്കു സ​ർ​ക്കാ​രി​നെ ന​യി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും കാ​ര​ണ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പൊ​തു​വി​കാ​രം.

മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​യ​പ്പോ​ൾ മ​ന്ത്രി​മാ​ർ തോ​ന്നി​യ​തു​പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. ആ​ർ​ക്കും ആ​രെ​യും നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. തോ​ൽ​വി​യി​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം പ​റ​ഞ്ഞു മു​ഖ്യ​മ​ന്ത്രി​ക്കും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്കും ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും നേ​താ​ക്ക​ൾ സ്വ​യം തി​രു​ത്താ​ൻ ത​യാ​റാ​കാ​ത്ത​തു ക​മ്മ്യൂ​ണി​സ്റ്റു ബോ​ധം ന​ശി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​ളി​യെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഈ ​ക​ടു​ത്ത തോ​ൽ​വി. സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണം പാ​ർ​ട്ടി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. പാ​ർ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും സെ​ക്ര​ട്ട​റി​യോ മു​ഖ്യ​മ​ന്ത്രി​യോ അ​തി​ന്‍റെ ഗൗ​ര​വ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ല. മ​ന്ത്രി​മാ​ർ അ​വ​രു​ടെ വ​ഴി​ക്കും സ്റ്റാ​ഫു​ക​ൾ അ​വ​രു​ടെ വ​ഴി​ക്കും പ്ര​വ​ർ​ത്തി​ച്ചു.

മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​മെ​ന്നു പ​റ​ഞ്ഞ​ത​ല്ലാ​തെ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​പ്പാ​ടെ പാ​ളി​യെ​ന്നും നേ​താ​ക്ക​ൾ വി​മ​ർ​ശ​നം ന​ട​ത്തി.

ക​ണ്ണൂ​രി​ൽ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലും പാ​ർ​ട്ടി​ക്കേ​റ്റ തോ​ൽ​വി​യി​ൽ സ​മാ​ധാ​നം പ​റ​ഞ്ഞേ മ​തി​യാ​കൂ. പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ​യും അ​വ​രു​ടെ കൂ​ടും​ബ​ത്തി​ന്‍റെ​യും വോ​ട്ടു​ക​ൾ ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും എ​തി​രാ​ളി​ക​ൾ​ക്കു ല​ഭി​ച്ച​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ക​ണ്ണൂ​രി​ലെ നേ​തൃ​ത്വ​ത്തി​നു മാ​ത്ര​മ​ല്ല പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്.

ത​ളി​പ്പ​റ​ന്പി​ൽ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നു സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഉ​ണ്ടാ​യ വി​മ​ർ​ശ​ന​വും ക​ളി​യാ​ക്ക​ലും ചോ​ദി​ച്ചു വാ​ങ്ങി​യ​തു പോ​ലെ​യാ​ണു തോ​ന്നി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വു കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ച മൗ​നം ഗൗ​ര​വ​മു​ള്ള​താ​ണ്.

അ​ന്പ​ല​പ്പു​ഴ​യി​ൽ പാ​ർ​ട്ടി വി​ട്ട ജി.​സു​ധാ​ക​ര​ൻ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​തി​ന്‍റെ ക്ഷീ​ണം അ​ടു​ത്തെ​ങ്ങും മാ​റി​ല്ലെ​ന്നും അ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം പ​ക്വ​ത​യി​ല്ലാ​ത്ത ജി​ല്ലാ നേ​തൃ​ത്വ​മാ​ണെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി.പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണു സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി പോ​ളി​റ്റ്ബ്യൂ​റോ​യു​ടെ തീ​രു​മാ​നം കൂ​ടി വേ​ണ്ട​തി​നാ​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം പ്ര​തി​പ​ക്ഷ നേ​താ​വി​നെ സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്തി​ല്ല.

Kerala

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​കും.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തും ച​ർ​ച്ച​യാ​കും എ​ന്നാ​ണ് റി​പ്പോ‌‌‌​ർ​ട്ടു​ക​ൾ. മൂ​ന്നാം ഭ​ര​ണം തേ​ടു​ന്ന എ​ൽ​ഡി​എ​ഫി​നെ പി​ണ​റാ​യി ത​ന്നെ ന​യി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. 

ഇ​നി നി​ർ​ണാ​യ​ക​മാ​യ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ലേ​ക്കാ​ണ് ക​ട​ക്കു​ന്ന​ത്. ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്രാ​ഥ​മി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 90% സീ​റ്റു​ക​ളി​ലും ഒ​റ്റ പേ​രാ​ണ് പ​രി​ഗ​ണ​ന​ക്ക് വ​ന്നി​ട്ടു​ള്ള​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പാ​ന​ലി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ങ്കി​ൽ അ​ക്കാ​ര്യം നി​ർ​ദ്ദേ​ശി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തി​രി​കെ കൈ​മാ​റും. അ​ധി​കം വൈ​കാ​തെ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗ​മാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അ​ന്തി​മ​മാ​ക്കു​ക. 

പി ​ബി അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ അ​താ​ത് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റു​ക​ൾ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ആ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

മ​ട്ട​ന്നൂ​ർ സീ​റ്റ് ഇ​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​ല്ലെ​ന്ന് നി​ല​പാ​ട് ശൈ​ല​ജ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ ക​ണ്ണൂ​ർ, എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ എ​ല​ത്തൂ​ർ ,ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​യ തി​രു​വ​ന​ന്ത​പു​രം , ആ​ർ​ജെ​ഡി -ജെ​ഡി​എ​സ് ത​ർ​ക്ക​മു​ള്ള കോ​വ​ളം എ​ന്നീ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ച​ർ​ച്ച ഉ​ണ്ടാ​വും.

 

Latest News

Corehub Up